Description
അവസാനിക്കാത്ത കാവ്യാകാശമാണ് ഷീബയുടെ എഴുത്തിൽ എത്ര അപൂർവ്വ ദൃശ്യങ്ങളാണ് ആ ആകാശത്തിലുള്ളത്. പുള്ളിപ്പുലികളും പേടമാനുകളും നിറഞ്ഞ ബാസ്കറ്റ്ബോൾ കോർട്ട്, തോക്കിൻ പാത്തിയിലിരിക്കുന്ന പൂമ്പാറ്റ. മുല ചുരത്തുന്ന നദികൾ, പച്ചയുടെ ശബ്ദം, നിലാവിനെ വിഴുങ്ങുന്ന സർപ്പം, ഇരുളിനെ ചവിട്ടിത്തെറിപ്പിക്കുന്ന വെയിൽ അർബുദം ബാധിച്ച കടൽക്കാക്ക, രാമഴയുടെ ഇരിപ്പിടം. അങ്ങനെയെത്രയെത്ര മനസ്സിമ്പങ്ങൾ. കവിതയുടെ കാഴ്ചചകളിൽനിന്ന് ആഴങ്ങളിലേക്കിറങ്ങുമ്പോൾ പ്രപഞ്ചരഹസ്യങ്ങളുടെ പ്രകാശവിസ്ഫോടനം നടക്കുന്നു.
കുരീപ്പുഴ ശ്രീകുമാർ
പക്ഷിയെ കൊത്തിയെടുക്കുന്നതിനുമുമ്പുള്ള ഒരു കല്ലിന്റെ ഓർമ്മ ഒരുപക്ഷേ ഈ കവിതകളുടെ സ്വകാര്യമാണ് അഥവാ ഷീബയുടെ കവിതകളുടെ പ്രകൃതത്തെ അത് പറയുന്നു. അത് ഉരുകുന്ന വെയിലിൽ ഉപമകൾ തേടിയിറങ്ങുന്നു.
കരുണാകരൻ
Reviews
There are no reviews yet.