Description
ഭാവനയുടെ അന്തമില്ലാത്ത ആകാശങ്ങളാണ് മനോജ് ജാതവേദർ കഥകളുടെ സൗന്ദര്യമെന്നു ആ രചനകളിലൂടെ സഞ്ചരിക്കുന്നവർക്കു മനസിലാകും. അവിടെ സ്വന്തം വീട്ടിൽത്തന്നെ അരക്കിറുക്കോടെ ക്രിസ്തു ജീവിക്കും. കാറ്റ് വിളക്കുകളെയെല്ലാം കെടുത്തും. കാമുകൻ പ്രണയത്തിനുവേണ്ടി ദരിദ്രനായി മാറും. ഇരുട്ട് സംസാരിക്കും. ലോകം ഫാന്റസിയുടെ ഒരു മഹാകേദാരമായി മാറും. അതുകൊണ്ടുതന്നെയാവണം ജാതവേദർ കഥകളെ കാറ്റിലാടുന്ന ഒറ്റമരങ്ങളോടാണ് വായനക്കാരന് പലപ്പോഴും ഉപമിക്കാൻ തോന്നുക. ഭാവനയുടെ സമനിലകളും അസമനിലകളും ചേർന്നു സൃഷ്ടിക്കുന്ന വല്ലാത്തൊരു മാജിക്കൽ ലോകം കാണാം ഈ കഥകളിൽ നമ്മുടെ യഥാർത്ഥ ലോകത്തിനു തൊട്ടടുത്തു നിൽക്കുന്ന, അതേസമയം വളരെ ദൂരെയെന്നു തോന്നിക്കുന്ന അനുഭവ/വിഭ്രമ സഞ്ചയങ്ങളാണിവ.
-നിഷാദ് വി. എച്ച്
Reviews
There are no reviews yet.