Description
ഒരുജന്മത്തെ പലതായി കണ്ട് പതിൻമടങ്ങായി പെരുപ്പിക്കുന്നത് ഒരു കഥനരീതിയാണ്. ഇവിടെ ഒരാൾ നാലായി വഴിപിരിഞ്ഞ് സമാനതകൾ ഏറെയുള്ള ജീവിതങ്ങളെ രസകരമായി വിവരിക്കുന്നതു കാണാം.
ഒരു കഥ പറഞ്ഞവസാനിപ്പിക്കുന്നതിനപ്പുറം വിവരണകലയുടെ സൗന്ദര്യത്തിലേക്ക് നോവലുകൾ തൊടാൻ ശ്രമിക്കുന്നത് മലയാള സാഹിത്യത്തിൽ അപൂർവ്വമാണ്.
‘അതിനു ശേഷം, രോഗീലേപനം’ എന്ന കൃതിയിലൂടെ ജോജോ ആൻ്റണി ശ്രമിക്കുന്നത് അതിൽ കുറഞ്ഞയാതൊന്നുമല്ല.
പി.എഫ്. മാത്യൂസ്
മനസ്സിന്റെ അകത്തളങ്ങളിൽ മാത്രം കേൾക്കാവുന്ന സംസാരങ്ങളെക്കുറിച്ച്, ദുരിതങ്ങളുടെ ആകാശത്തിൽ നിന്നു ചെങ്കല്ലുനിറത്തിൽമാത്രം വീശുന്ന കാറ്റിനെക്കുറിച്ച്, മണ്ണിൻ്റെ പല അടരുകൾക്കടിയിലെ ഐസ് കട്ടകളുടെ തണുപ്പിൽ മാത്രം ശാന്തമാകുന്ന ജീവിതങ്ങളെക്കുറിച്ച്, ഒരു നോവൽ.
Reviews
There are no reviews yet.