Description

 

നിരവധി വിലാസങ്ങളുള്ള പാർപ്പിടമാണ് കവിതയുടേത്. സ്ഥലകാലങ്ങളിൽ മാത്രമല്ല സങ്കല്‌പത്തിലും യാഥാർത്ഥ്യത്തിലും അത് ‌കൂട് കൂട്ടുന്നു. നീറിക്കത്തുന്ന ആ വെളിച്ചം തേടി അജ്ഞാതമായ വിലാസങ്ങളിലേക്ക് അലഞ്ഞു കൊണ്ടിരിക്കുമ്പോഴും ചാലിയപ്പുറം. ആഴത്തിലേക്ക് നീളുന്ന വേരുകളാണ് ചില്ലകളെ ആകാശത്തോളം വളർത്തുന്നതെന്ന് ഈ കവിക്കറിയാം. അതുകൊണ്ടുതന്നെ അനുഭവസ്ഥമായ ലോകത്തിൻ്റെ നേരും നിറങ്ങളുമാണ് വിബിൻ്റെ കവിതകളിൽ വൈവിധ്യമുള്ള മണങ്ങളായി നിറയുന്നത്.

“എത്രത്തോളം നിശബ്ദമായാലാണ് എൻ്റെ മൗനത്തോളം നിനക്ക് ശബ്ദമുണ്ടാവുക’ എന്ന് വിബിൻ്റെ കവിത വായനക്കാരുടെ ശ്രദ്ധയെ ആവാഹിക്കുന്നു. വസ്‌തുലോകത്തേക്കാൾ അനുഭൂതിലോകത്തെ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന ഈ കവിതകൾ മലയാളകവിതയിലെ സ്വന്തം മേൽവിലാസം കണ്ടെത്താൻ കൂടിയാണ് ശ്രമിക്കുന്നത്.

ഒ പി സുരേഷ്

Additional information

Weight 100 kg
Dimensions 21 × 14 × .5 cm
book-author

Print length

80

select-format

Paperback

Reviews

There are no reviews yet.

Be the first to review “Athe Pazhaya Vilasakkaran – അതേ പഴയ വിലാസക്കാരൻ”

Your email address will not be published. Required fields are marked *