Description
അത്തിക്കായ്കൾ പഴുക്കുന്നു. മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു: എൻ്റെ പ്രിയേ എഴുന്നേൽക്കു. എൻ്റെ സുന്ദരി, വരിക…’ (ശലമോൻ്റെ ഉത്തമഗീതം 2:13)
ശലമോൻ രാജാവ് ഉത്തമഗീതം രചിച്ചത് അസർബെയ്ജാനിലെ ഗ്രാമഭംഗി കണ്ടിട്ടാണോ എന്ന് സംശയം തോന്നാം. അത്രമേൽ സുന്ദരവും കാല്പനികവുമാണ് റഷ്യയുമായി അതിർത്തി പങ്കിടുന്ന ഇസ്മയിലി ജില്ലയിലെ വിദൂരഗ്രാമങ്ങൾ. ഇവിടത്തെ ഗ്രാമീണർ പരിഷ്കാരികളല്ല. പക്ഷേ സുന്ദരികളും സുന്ദരന്മാരുമാണ്. ഹൃദ്യമാണ് ഇവരുടെ ഉപചാരങ്ങൾ. രുചിയുടെ പര്യായമാണ് ഇവരുടെ പാചകം. മാതളവീഞ്ഞിന്റെ ലഹരിയുണ്ട് ഇവരുടെ മന്ദഹാസത്തിന്.
Reviews
There are no reviews yet.