Description
മിസ്റ്ററിയും കുറ്റവാസനകളും മറ്റും അന്തർധാരയായി വരുന്ന കഥകളാണിതെന്ന് ശ്രീനി ഇളയൂർ പ്രഖ്യാപിക്കുന്നു. അത്തരം കഥകളിൽ വാസനയുള്ളവരെ ക്ഷണിക്കുന്നു. കഥ പറഞ്ഞുപോകുമ്പോൾ അദ്ദേഹം യാതൊരു കൃത്രിമത്വവും കാണിക്കുന്നില്ല. പാണ്ഡിത്യം കാണിക്കാനുള്ള ശ്രമം നടത്തുന്നില്ല. കാര്യം മാത്രം പറഞ്ഞുപോവുകയാണ്. വായനക്കാരുടെ നെഞ്ചിൽ കല്ലെടുത്തുവയ്ക്കുന്നില്ല. അത്രയു മൊക്കെ നന്മകൾ ചെയ്യുക എന്നതുതന്നെ വല്യ കാര്യമാണ്. ഗ്ലമിസൺഡേ പോലുള്ള കഥകളിലേതുപോലെ അവസാനം ട്വിസ്റ്റ് കൊണ്ടുവരാൻ ശ്രമിക്കുന്നു. അത് അറ്റം തേഞ്ഞ ട്വിസ്റ്റല്ല. വായനക്കാരെ ചിന്തിച്ച് സ്പർശിക്കുന്ന മട്ടിലുള്ളവയാണ്.
ജി.ആർ.ഇന്ദുഗോപൻ
ശ്രീനി ഇളയൂർ രചിച്ച ഈ അസാധാരണ കഥകളിൽ യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ നേർത്തതാകുന്നു. അപ്രതിക്ഷിത നിമിഷങ്ങളിൽ ഉദ്വേഗവും ദുരൂഹതയും വായനക്കാരനെ ചൂഴുന്നു. ‘കഥപറയുന്ന കഥ’ കളിലേക്കുള്ള മലയാള ചെറുകഥയുടെ മടക്കമാണ് അപ്രതീക്ഷിതം എന്ന ഈ സമാഹാരം തീർച്ചയായും മുഖ്യധാരയെന്നും ജനപ്രിയമെന്നുമൊക്കെയുള്ള വിഭജനങ്ങളെ ഭേദിക്കാൻ പര്യാപ്തമാണ്. ഈ കഥകൾ എന്നതിൽ സംശയമില്ല.
മരിയ റോസ്
Reviews
There are no reviews yet.