Description
വിസ്മൃതിയുടെയും നഷ്ടങ്ങളുടെയും ശക്തമായ മെറ്റഫറുകളിലൂടെ പാരിസ്ഥിതികസമസ്യകളുടെ വൈവിധ്യത്തെ ആവിഷ്കരിക്കുന്ന കഥകൾ. നമുക്ക് നഷ്ടമാകുന്ന കുടുംബങ്ങൾ, സംസ്കാരം, ബാല്യം, മണ്ണ്, ഭാഷ, ആരോഗ്യം, പ്രകൃതി, ജൈവവൈവിധ്യം, നാട്ടറിവുകൾ എന്നിവയുടെയൊക്കെ വേരുകളും പരസ്പരബന്ധങ്ങളും അനാവരണം ചെയ്യുമ്പോൾ സംസ്കാരത്തിൻ്റെ ഇക്കോളജി ആവിഷ്കരിക്കുകയാണ് കഥാകൃത്ത്. പ്രകൃതി മനുഷ്യനിൽനിന്നു വേറിട്ടസത്തയല്ല; പ്രകൃതിയിൽനിന്നു വേറിട്ട് മനുഷ്യനും നിലനിൽപ്പില്ല എന്ന് ഊന്നിപ്പറയുന്ന കഥകൾ. പരിസ്ഥിതിയുടെ പേരിലുള്ള മനുഷ്യവിരുദ്ധത നിങ്ങൾക്ക് ഈ കഥക ളിൽ കാണാനാകില്ല. മനുഷ്യൻ്റെ ചരിത്രവും സംസ്കാരവും നിലനില്‍പ്പുമായി ഇഴുകിച്ചേർന്നിരിക്കുന്ന ജീവൽസമസ്യയായി പാരിസ്ഥിതികപ്രതിസന്ധിയെ കഥാകൃത്ത് ആവിഷ്കരിച്ചിരിക്കുന്നു.
ജി. മധുസൂദനൻ
Reviews
There are no reviews yet.