Description
സര്‍ക്കാര്‍ അതിക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ച 1974-ലെ റെയില്‍വേ സമരത്തിന്റെ ഇരകളുടെ, കെട്ടുകഥകളെക്കാള്‍ അസംഭാവ്യമെന്നു തോന്നിപ്പിക്കുന്ന യഥാര്‍ത്ഥജീവതം അനുഭവിപ്പിക്കുകയും ബ്യൂറോക്രസിയുടെ നെറികേടുകള്‍ തുറന്നുകാട്ടുകയും ചെയ്യുന്ന അഭയാര്‍ത്ഥികള്‍, അധികാരത്തിലിരിക്കുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വളച്ചൊടിക്കപ്പെടുന്ന ചരിത്രവും ഗവേഷണങ്ങളും വിഷയമാകുന്ന കാശി, മകള്‍ക്ക് കാഴ്ചശക്തി നല്‍കിയ പള്ളിയിലെ വിഗ്രഹം സ്വന്തമാക്കാന്‍ സൈന്യത്തെ അയയ്ക്കുന്ന ചേരചക്രവര്‍ത്തിയായ ഭാസ്‌കരരവിവര്‍മ്മനിലൂടെ അധികാരത്തെയും മനുഷ്യന്റെ ഒടുങ്ങാത്ത അതിമോഹത്തെയും ചരിത്രവും മിത്തും ഒഴുകിപ്പരക്കുന്ന പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കുന്ന ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്നീ കഥകളുള്‍പ്പെടെ, അന്നം, ഇര, പലുകേ ബംഗാരമായേനാ, ശിവലേഖയുടെ അമ്മ എന്നിങ്ങനെ ഏഴു കഥകള്‍.
ടി.ഡി. രാമകൃഷ്ണന്റെ ഏറ്റവും പുതിയ കഥാസമാഹാരം
Reviews
There are no reviews yet.