Description
ജീവിതം തുള്ളി തുള്ളികളായി വന്ന് ഒന്നുചേർന്ന് ആന്തരിക ലോകത്തിൽ അലയടിക്കുന്ന ഒരു കടൽ പെരുക്കുന്ന അനുഭവമാണ് ഹരീഷിന്റെ കവിതകൾ. മഴയിലും പ്രണയത്തിലും ഓർമ്മയിലും മറവിയിലും കാറ്റിലും ഏകാന്തതയിലും കൂട്ടത്തിലും വീട്ടിലും പുറത്തും മൗനത്തിലും വാക്കിലും പൂവിൽ പരാഗമെന്നപോലെ ആഴമുള്ള ഒരു സങ്കടം മമതയോടെ പുരണ്ടിരിക്കും. നടന്ന വഴികളും ജീവിച്ച കാലവും ഒറ്റയ്ക്കും ഒരുമിച്ചും കണ്ടസ്വപ്നങ്ങളും പൂക്കലും കൊഴിഞ്ഞുപോകലുമെല്ലാം ഉള്ളിലേക്ക് ശ്വസിച്ചും പുറമേയ്ക്ക് പറഞ്ഞുവിട്ടും നിർമ്മമനാകുന്ന ഒരു ഏകാകി ആ കവിതകളിലെല്ലാമുണ്ട്. അമ്മയുടെ സ്നേഹവും നോവും പോലെ, മഴ പെയ്താൽ ചോരുന്ന കൂരയിലേക്ക് വീഴുന്ന തുള്ളികൾ പോലെ ഹരീഷിന്റെ കവിതകൾ നമ്മുടെ ഉള്ളിലേക്ക് അരിച്ചിറങ്ങും. സൂക്ഷ്മഭാവങ്ങളുടെ ഉൾക്കടൽ ഉളളിൽ വഹിക്കുന്ന ഒരുപറ്റം കവിതകൾ
Reviews
There are no reviews yet.