Description
പ്രണയം കാഴ്ച്ച കെടുത്തുന്ന വീഞ്ഞല്ല. കുഴപ്പത്തിന്റെ വിത്തുമല്ല. അതു തീർച്ചപ്പെടുത്തുന്നതാണ് ഇപ്പുസ്തകത്തിലെ പ്രണയകഥക-ളോരോന്നും. ഭൂമിയിൽ മനുഷ്യരുള്ളിടത്തോളം കാലം ഈ വിത്തുകൾ മുള പൊട്ടിക്കൊണ്ടിരിക്കും. പഴകിയ വീഞ്ഞു മധുരം പോലെ നുരഞ്ഞൊഴുകിപ്പരന്നു കൊണ്ടേയിരിക്കും. ആ വിത്തുകൾ തഴച്ചു പുത്തു-ലഞ്ഞ് മരമാകാൻ വളമോ വെള്ളമോ തളിക്കേണ്ട. താനേ വളർന്നു. കൊള്ളും. നദി പോലെ താനേ ഒഴുകും. ആ ഒഴുക്കിൻ്റെ ഓരത്തു പുണർന്നു നിന്ന് നദിയിലേക്ക് തണൽ തീർക്കുന്ന പൂക്കളും ഇലകളും ഒഴുക്കുന്ന മരങ്ങളാണ് പ്രണയികൾ. മരിച്ചുപോയില്ലെന്നും ഭൂമിയിൽ പ്രേമം അവശേഷിക്കുന്നുവെന്നും അവർ പറയുന്നു. ആ പറച്ചിലുകളത്രയും വി.എച്ച്. നിഷാദ് കേട്ടെഴുതി നമ്മളെ കേൾപ്പിക്കുകയാണ് ഇക്കഥകളിലൂടെ.
പ്രണയം ഈ ഭൂമിയെ ഇട്ടേച്ചു പോകില്ലെന്നു പറയുന്ന കഥകൾ… കൽപനകൾ….
സാക്ഷ്യപ്പെടുത്തലുകൾ!
ടി.ബി. ലാൽ
പ്രണയത്തിന്റെ മുഖം നോക്കി സംസാരിക്കുന്ന
ചെറുകഥാ സമാഹാരം
Reviews
There are no reviews yet.