Description
ഈ നോവൽ ആഖ്യാനവൈശിഷ്ട്യംകൊണ്ടും അസാമാന്യമായ കയ്യടക്കം കൊണ്ടും അനു വാചകനെ ഒരേസമയം അമ്പരപ്പിയ്ക്കുകയും ആഹ്ലാദിപ്പിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് വായിച്ചവസാനിപ്പിച്ച ഉടനെത്തന്നെ ഈ നോവൽ വീണ്ടും തുറക്കാൻ അയാൾ നിർബ്ബന്ധിതനാവുന്നു. ഉന്നതമായ ധിഷണ കൊണ്ടും ഉദാത്തമായ രചനാപാടവം കൊണ്ടും പ്രദീപ്‌കുമാർ സാധിയ്ക്കുന്ന ഇന്ദ്രജാലം കൊണ്ടാണ് അതു സാദ്ധ്യമാവുന്നത്.
അഷ്ടമൂർത്തി
അച്യുതത്തിന്റെ ഘടന തന്നെ സെയിൽസ് റെപ്രസൻ്റേറ്റീവിൻ്റെ ജീവിതം പോലെയാണ്. ഒന്നിലും ഒരു സംഭവവികാസത്തിലും അധികം നിൽക്കുന്നില്ല. പിന്തുടരുന്നില്ല. സഞ്ചാരി ഭാവമുള്ള സംഭവങ്ങളാണ് ഈ നോവലിൽ മുഴുവൻ. അതിനാൽ അച്യുതം എന്ന നോവലിന്റെ കർത്താവ് ആര് എന്ന അന്വേഷണവും ഇതുപോലെയാണ്. പഴയപോലെ സ്ഥിരചിത്തതയാർന്ന സ്ഥലങ്ങളിൽ ഉറച്ചുനിന്ന് ഒരെഴുത്തും സാദ്ധ്യമല്ല എന്ന് അച്യുതം നമ്മെ പഠിപ്പിക്കുന്നു.
– പി. എൻ. ഗോപീകൃഷ്ണൻ







Reviews
There are no reviews yet.