Availability: In Stock

Pre Booking-പ്രീ-ബുക്കിംഗ് – വി.എസ്. അച്യുതാനന്ദനെ അടുത്തറിയാൻ രണ്ട് മികച്ച പുസ്തകങ്ങൾ.

Original price was: ₹350.00.Current price is: ₹230.00.

Already sold: 0/10
Category:

Description

 

പ്രീ-ബുക്കിംഗ്

വി. എസ്. അച്യുതാനന്ദന്റെ പോരാട്ടജീവിതവും വ്യക്തിത്വവും കൂടുതൽ അടുത്തറിയാൻ ആഗ്രഹിക്കുന്നവർ വായിച്ചിരിക്കേണ്ട രണ്ട് ശ്രദ്ധേയ കൃതികൾ.

കമ്മ്യൂണിസ്റ്റ് ഹീറോ :- എഡിറ്റർ പി. ടി. പ്രമീഷ്

വിപ്ലവസൂര്യൻ : വി.എസ്സിന്റെ പോരാട്ടജീവിതം :- കെ. എൻ. കുട്ടി കടമ്പഴിപ്പുറം

കമ്മ്യൂണിസ്റ്റ് ഹീറോ

പി.ടി. പ്രമീഷ്

കേരള രാഷ്ട്രീയചരിത്രത്തിൽ സമരത്തിന്റെയും ജനപക്ഷ നിലപാടുകളുടെയും പ്രതീകമായി മാറിയ സഖാവ് വി.എസ്. അച്യുതാനന്ദനെക്കുറിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ പങ്കുവയ്ക്കുന്ന ഓർമ്മകളുടെയും അനുഭവങ്ങളുടെയും സമാഹാരമാണ് കമ്മ്യൂണിസ്റ്റ് ഹീറോ.

എം.എ. ബേബി, പന്ന്യൻ രവീന്ദ്രൻ, രമേശ് ചെന്നിത്തല, പി.കെ. മേദിനി, കെ.ഇ.എൻ., ഇ.പി. രാജഗോപാലൻ, സുജ സൂസൻ ജോർജ്, ഗീത, ബിജു കൃഷ്‌ണൻ, അഭിരാമി, പി.കെ. ജയലക്ഷ്‌മി, എം.എം. പിയേഴ്സ‌ൺ, ജോസഫ് സി. മാത്യു, ഡോ. കെ.ബി. ശെൽവമണി, കെ.കെ. സുരേന്ദ്രൻ, നവീൻ പ്രസാദ് അലക്‌സ് എന്നിവർ തങ്ങളുടെ ഓർമ്മകളിലൂടെ വി.എസ്. എന്ന സമരനായകൻ്റെ രാഷ്ട്രീയജീവിതവും ജനപക്ഷ നിലപാടുകളും ലാളിത്യവും മനുഷ്യസ്നേഹവും വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നു.

വ്യത്യസ്‌ത രാഷ്ട്രീയസാംസ്‌കാരിക വീക്ഷണങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന വി.എസിൻ്റെ അപൂർവ വ്യക്തിത്വമുഖങ്ങൾ അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ ഓർമ്മപ്പുസ്‌തകം.

വിപ്ലവസൂര്യൻ

വി.എസ്സിന്റെ പോരാട്ടജീവിതം

കെ. എൻ. കുട്ടി കടമ്പഴിപ്പുറം

അനാഥത്വവും ദാരിദ്ര്യവും കാരണം പാതിവഴിയിൽ പഠനം അവസാനിപ്പിച്ച് ജൗളിക്കടയിലും കയർ ഫാക്ടറിയിലും തൊഴിലെടുത്ത ഒരു സാധാരണ ബാലൻപുന്നപ്രവയലാർ സമരഭൂമിയിൽനിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിപദംവരെ ഉയർന്ന വി. എസ്. അച്യുതാനന്ദന്റെ സംഭവബഹുലമായ ജീവിതകഥ.

ജയിൽമർദ്ദനങ്ങൾക്കും രാഷ്ട്രീയ പ്രതിസന്ധികൾക്കും മുന്നിൽ തളരാതെ, തൊഴിലാളികൾക്കും കർഷകർക്കും സാധാരണ മനുഷ്യർക്കുമായി നിരന്തരം പോരാടിയ ജനനായകന്റെ സമരനൂറ്റാണ്ട്. കേരളം ഹ്യദയത്തിലേറ്റിയ വിപ്ലവസൂര്യന്റെ പ്രചോദനാത്മകമായ ജീവിതരേഖ.

 

Price 350 / Offer 230

Reviews

There are no reviews yet.

Be the first to review “Pre Booking-പ്രീ-ബുക്കിംഗ് – വി.എസ്. അച്യുതാനന്ദനെ അടുത്തറിയാൻ രണ്ട് മികച്ച പുസ്തകങ്ങൾ.”

Your email address will not be published. Required fields are marked *