Description
ആത്മകഥാപരമായ അനുഭവങ്ങളുടെ കഥാവൽക്കരണം, ദൈന്യഫലിതത്തിന്റെയും ആക്ഷേപഹാസ്യത്തിൻ്റെയും അടിയൊഴുക്ക്, ഭ്രമാത്മകതയുടെ സ്വാഭാവിക സന്നി വേശം, അവതരണത്തിലെയും ആഖ്യാനത്തിലെയും വസ്തുതാപരമായ സൂക്ഷ്മത, തോൽക്കുന്നവൻ്റെ നിസ്സഹായതയും വേദനയും ഒപ്പിയെടുക്കാനായുന്ന ഒരു കഥാമനസ്സ്, ഘനീഭവിച്ചു നിൽക്കുന്ന ധ്വന്യാത്മകത, ഇഴുകിച്ചേർന്ന ഒരു വിഷാദ നൊമ്പരം എന്നിവ ചേർന്നാൽ പൊതുവിൽ പ്രദീപ് കുമാറിൻ്റെ കഥാചേരുവകളാകും. തൻ്റെ കാലം പകർന്നു നൽകിയ ആശങ്കയുടെയും നിസ്സഹായതയുടെയും അമർ ഷത്തിന്റെയും രോഷത്തിൻ്റെയും ആത്മപരിഹാസത്തിൻ്റെയും വാത്മീകത്തിലിരുന്ന് കഥാകൃത്ത് ആവിഷ്കരിക്കുന്ന ഗാഥകളായി പരിണമിക്കുന്ന കഥകൾ.
രഘുനാഥൻ പറളി







Reviews
There are no reviews yet.