Description
ഈ സമാഹാരത്തിലെ കഥകളെല്ലാംതന്നെ പരസ്‌പരം സാജാത്യമില്ലാത്തവയാണ്. പുസ്തകത്തിൻ്റെ തലക്കെട്ടിന് ആധാരമായ ‘വിലാപങ്ങളുടെ വിലവിവരപ്പട്ടിക’യിലെ രൂക്ഷമായ സാമൂഹ്യവിമർശനം തൊട്ടുപിന്നിൽ വരുന്ന ‘ദുശാനക്കളികളി’ൽ ഇല്ല. ഏതു ചടങ്ങുകളും ആർഭാടമാക്കാൻ നമ്മൾ ആശ്രയിക്കുന്ന ഇവൻ്റ് മാനേജ്മെന്റ് എന്ന നൂതന ദല്ലാളുകൾ അല്ലെങ്കിൽ അത്രയൊന്നും ദുഃഖാന്തരീക്ഷം ഇല്ലാത്ത മരണവീടിനെ ശോകമൂകമാക്കാൻ ‘വിലാപങ്ങളുടെ വിലവിവരപ്പട്ടികയിലെ ഇവൻ്റ് മാനേജർമാർ നടത്തുന്ന പരിശ്രമങ്ങൾ നമ്മളെ ചിരിപ്പിക്കുകയും അതേസമയം ചിന്തിപ്പിക്കുകയും ചെയ്യും. “ദുശാന ക്കളികൾ’ക്ക് നമ്മളെ അസ്വസ്ഥരാക്കാൻ പോന്ന പ്രമേയമാണുള്ളത്. ഒരു തീവണ്ടിയാത്രയ്ക്കിടെയുള്ള ഏതാനും മണിക്കുറുകളാണ് ആ കഥയുടെ കാലപരിധി. ആ സമയത്ത് മഹാഭാരതത്തിലെ ചൂതുകളിയ്ക്കു സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നത് നമ്മളെ സംഭ്രാന്തരാക്കും. റമ്മി കളിയ്ക്കിടയ്ക്കുള്ള വാതുവെപ്പിൽ അതിലെ ജേതാവിന് അവർ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തീവണ്ടിയടക്കം കൈവരുന്നത് അങ്കലാപ്പോടെയേ വായിയ്ക്കാനാവു. ഈ കഥയിൽ കഥാകാരൻ എന്തെല്ലാം രാഷ്ട്രീയ-സാമൂഹ്യസമസ്യകളാണ് ഗുപ്തമായി വെച്ചിരിക്കുന്നത് എന്ന് നമ്മൾ അന്ധാളിച്ചുപോവും.
-അഷ്ടമൂർത്തി
Reviews
There are no reviews yet.