Description
ബാലഭാവനയുടെ സൗന്ദര്യകാന്തിയാൽ അനുഗൃഹീതമായ കവിതകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. ഈ കുഞ്ഞിൻ്റെ നിറുകയിൽ കവിതയുടെ പൂമ്പൊടി വിതറിയ പ്രപഞ്ചവിധാതാവും ഭാവനാകുബേരനുമായ ഈശ്വരന്മുന്നിൽ ഞാൻ വിനീതനായി ശിരസ്സുനമിക്കുന്നു. സമീപകാലത്ത് വെളിച്ചം കണ്ട ബാലകവിതകളിൽ പലതിലും നിഷേധചിന്തയും അതിസാങ്കേതികതയുടെ സാന്നിദ്ധ്യവും വർദ്ധിച്ച തോതിൽ കണ്ടിട്ട് ആശങ്കാകുലമായിരുന്നു എൻ്റെ മനസ്സ്. എന്നാൽ ഈ കവിതകളുടെ ആസ്വാദനം ഈ മുറിവുകൾ ഭേദപ്പെടുത്തുന്ന ഔഷധസംസ്കാരമായി എനിക്ക് അനുഭവവേദ്യമായി.
-ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ
Reviews
There are no reviews yet.