Description
രാമേട്ടന്റെ യൗവ്വനകാല ജീവിതത്തെകുറിച്ചും, അദ്ദേഹം എങ്ങനെ അടിയുറച്ച തൊഴിലാളി പ്രവർത്തകനും തുടർന്ന് നിസ്വാർത്ഥനായ കമ്മ്യൂണിസ്റ്റുകാരനും ആയി എന്ന് വിവരിക്കുന്ന ഡോ പി.ആർ. ജയശീലന്റെ ‘വരലാർ പേശും പൊരുൾ’ എന്ന കൃതി ഒരുകാലത്തെ തമിഴ്നാട് എന്തായിരുന്നു എന്ന് കാണിച്ചുതരുന്നു.
സത്തി വിലാസം ബസ് കമ്പനിയും, കീഴ് വെൺമണിയും പഞ്ചമി നിലവും ദളിത് രാഷ്ട്രീയവും കമ്മ്യൂണിസ്റ്റ് പാർട്ടിയുമെല്ലാം രാമേട്ടനെ എങ്ങനെ പരുവപ്പെടുത്തി എന്നാണ് ഈ രചനയിലൂടെ ജയശീലൻ അനാവരണം ചെയ്യുന്നത്.
കമ്പനി തൊഴിലാളിയായി പൊറയാറിലേക്ക് ചെന്ന ആദ്യകാലം മുതൽ തിരിച്ച് ചിറ്റൂരിൽ എത്തുന്നത് വരെയുള്ള രാമേട്ടന്റെ അനുഭവങ്ങൾ അദ്ദേഹത്തിലൂടെയും അദ്ദേഹത്തോടു കൂടി പഴയ സ്ഥലങ്ങൾ സന്ദർശിച്ചും അവിടുത്തെ പഴയതും പുതിയതുമായ സഖാക്കളോടും മറ്റുള്ളവരോടും അന്വേഷിച്ചു ശേഖരിച്ചതിലൂടെയുമാണ് ജയശീലൻ ഈ പുസ്തകത്തിന്റെ കാതൽ ഒരുക്കിയിട്ടുള്ളത്. വ്യത്യസ്തമായ ഒരു രചനാരീതി ഇതിനായി അദ്ദേഹം പ്രയോഗിച്ചിരിക്കുന്നു.
ടി. ആർ. അജയൻ.







Reviews
There are no reviews yet.