Description
വ്യാസൻ മുതൽ ആശാൻ വരെയുള്ള മഹാഗുരുക്കന്മാരക്കുറിച്ചുള്ള സ്മരണകൾ
പതിനൊന്നു മഹാരഥന്മാരെപ്പറ്റിയുള്ള ഗ്രന്ഥകാരന്റെ സ്മരണകളാണ് ഈ പുസ്തകം. വ്യാസൻ മുതൽ ആശാൻ വരെ നീളുന്ന ഈ പരമ്പരയിൽ ആത്മീയാചാര്യന്മാരായ ശങ്കരാചാര്യരും ശ്രീ നാരായണഗുരുവും സ്വാമി വിവേകാനന്ദനും കടന്നുവരുന്നു വിശ്വസാഹിത്യകാരന്മാരായ കാളിദാസനും ഷേക്സ്പിയറും രബീന്ദ്രനാഥ ടാഗോറും സ്മരിക്കപ്പെടുന്നു. നാദബ്രഹ്മത്തിൻ്റെ സാഗരം താണ്ടിയ സാക്ഷാൽ ത്യാഗരാജനും, അഹിംസയെന്ന മഹായുധത്താൽ വിദേശിയുടെ ആയുധപ്പുരകൾ ചുട്ടെരിച്ച മഹാത്മാ ഗാന്ധിയും, മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛനും ചർച്ച ചെയ്യപ്പെടുന്നു. ഇത് വെറുമൊരു സ്മരണാഞ്ജലിയോ അവരുടെ ജീവചരിത്രക്കുറിപ്പുകളോ അല്ല, മറിച്ച് അവരുടെ കർമ്മപഥങ്ങളിലൂടെയുള്ള സമഗ്ര സഞ്ചാരമാണ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കൃതി
Reviews
There are no reviews yet.