Description
അജ്ഞത അറിവാകുന്നു. അടിമത്തം സ്വാതന്ത്ര്യമാകുന്നു. യുദ്ധം സമാധാനമാകുന്നു എന്ന് ഓർവലിന്റെ വല്യേട്ടനെപ്പോലെ ലോകത്തെ ഭരണകൂടങ്ങളെല്ലാം ഏറ്റുചൊല്ലുന്നുണ്ട്. അങ്ങനെ സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന സേനകളെല്ലാം ശാന്തിസേനകളായി മാറുന്നു. എന്നാൽ ദേശകാലങ്ങളുടെയും മനുഷ്യസ്വാതന്ത്ര്യത്തിന്റെയും ഓരോ കുടുംബത്തിൻ്റെയും അകത്തളങ്ങളെയും യുദ്ധം കലുഷിതമാക്കുന്ന രംഗങ്ങളാണ് ശ്രീലങ്കൻ പശ്ചാത്തലത്തിൽ മലയാളത്തിൽ ആദ്യമെഴുതപ്പെട്ട ഈ നോവൽ പറയുന്നത്. ശ്രീലങ്കയിൽ ഇന്ത്യൻസേന സമാധാനത്തിനു വേണ്ടി നടത്തിയ യുദ്ധത്തിന്റെ കണക്കെടുപ്പല്ല ഇത്. വി.പ്രഭാകരനും ലോകത്തെ എല്ലാ യുദ്ധഭാര്യമാർക്കും സമർപ്പിച്ച നോവൽ സുജാതയിലൂടെ, അവളുടെ മനോവിചാരങ്ങളിലൂടെ സമാധാനത്തിനുവേണ്ടി മനുഷ്യമനസ് നടത്തുന്ന അശാന്തയാത്രകളെയും പങ്കുവയ്ക്കുന്നു. മലയാളനോവൽ സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങളിൽ വന്നു നിൽക്കുന്നു എന്ന് വി.കെ.എൻ അടയാളപ്പെടുത്തിയ പുസ്തകം.
Reviews
There are no reviews yet.