Description
എല്ലായ്പ്പോഴും ഉണർന്നിരിക്കുന്ന കഥകളാണ് പി.എസ്. റഫീഖിന്റേത്. അതൊരു രാഷ്ട്രീയ ജാഗ്രതയാണ്. താൻ ജീവിക്കുന്ന കാലത്തോടും മനുഷ്യരോടും ചരിത്രത്തിൻ്റെ ബലിക്കല്ലുകളിൽ ചവുട്ടി നിന്നുകൊണ്ട് ആ കഥകൾ ചോദ്യം ചോദിക്കുകയും വിരൽ ചൂണ്ടുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ എല്ലാ നന്മകളെയും കാരുണ്യപൂർവ്വം സ്വീകരിക്കുകയും ഇരുണ്ട മനസ്സുകളെ ഒഴിവാക്കുകയും ചെയ്യുന്നു. നീതിമാൻ്റെ രക്തമാണ് റഫീഖിന്റെ കഥകളിലൂടെ തിളച്ചോടുന്നത്. മലയാളകഥയുടെ സമകാലിക എഴുത്തിൽ നിലകൊള്ളുന്ന എഴുത്തുകാരൻ്റെ എട്ടു കഥകൾ അടങ്ങുന്ന ആദ്യപുസ്തകത്തിൻ്റെ പുതിയ പതിപ്പ്.
Reviews
There are no reviews yet.