Description
അവർ പോയപ്പോൾ താക്കോലെടുത്ത് മുറി തുറന്നു. അഴുക്കു പുരണ്ട നിലം ഒട്ടുന്നുണ്ട്. സ്ത്രീകളുടെ മുറിയിൽ ചുമരിൽ ചാന്തും കണ്ണെഴുത്തും വെച്ചു തേച്ചിരിയ്ക്കുന്നു. അടുക്കളയിൽ ചളി ഇഴുകിപ്പിടിച്ചിരിയ്ക്കുന്നു. തളത്തിലെ കസാലയിൽ ഒറ്റയ്ക്കിരുന്നു. ശബ്ദം പുറപ്പെടുവിച്ചാൽ ഈ മുറിയിൽ അതു മുഴക്കത്തോടെ പ്രതിദ്ധ്വനിയ്ക്കും. ഇവിടെ ഹാർമോണിയത്തിന്റെ രോദനം കുറേ ദിവസം ഉയർന്നു. ഇവിടെ ചിലങ്കകളുടെ ചിരികളുതിർന്നു. ചുമരിലെ പോറലുകൾ ഒരു വെള്ളപൂശലിൽ മാഞ്ഞുപോയേയ്ക്കും. പക്ഷേ മനസ്സിൽ പതിഞ്ഞ ചിത്രങ്ങളോ? ഓർമ്മകളിൽ ആലേഖനം ചെയ്യപ്പെട്ട ചിത്രങ്ങളോ? അവ മാഞ്ഞുപോവുക അത്ര എളുപ്പമാവില്ല. ആരെയൊക്കെ കണ്ടു. എന്തെല്ലാം അറിഞ്ഞു. ഈ തളത്തിനു പുറത്തു കടന്ന്, വാതിൽ ഈ താക്കോലു കൊണ്ട് പൂട്ടിയിടാൻ എളുപ്പം സാധിയ്ക്കും. പക്ഷേ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും എല്ലാം ഇങ്ങനെ ഒരറയിൽ അത്ര എളുപ്പത്തിൽ അടച്ചു പൂട്ടാൻ കഴിയുമോ? -ഞാനിവിടെ കുറച്ചു നേരം ഒറ്റയ്ക്കിരിയ്ക്കട്ടെ.
ജീവിതം നാടകമാക്കിയവരുടെയും നാടകം ജീവിതമാക്കിയവരുടെയും കഥ
Reviews
There are no reviews yet.