Description
അപകടകരമായി നാം അരാഷ്ട്രീയ വഴികളിലൂടെ അന്ധമായി യാത്ര ചെയ്യുമ്പോൾ ഓരോ തിരിവിലും നാഴികക്കല്ലുകൾ പോലെ നമ്മെ ഓർമ്മപ്പെടുത്തുന്ന 18 കഥകളാണ് ഈ സമാഹാരത്തിൽ. അവനവനിലേക്ക് ചുരുങ്ങിപ്പോകാൻ നമുക്കെന്തവകാശം എന്ന് രക്തത്തിന്റെയും കണ്ണീരിൻറെയും ചെറുത്തു നില്പിന്റെയും സഹനത്തിന്റെയും വാക്കുകൾ മുഴക്കി ഈ കഥകളിലെ മനുഷ്യർ നമ്മോട് ചോദിക്കും. കണ്ണുകൾ അടയുന്നില്ല, ശീതമേഖല, മരിച്ചവരുടെ കടൽ, ബലി കുടീരങ്ങൾ, പുതൂർക്കര, കാട്ടൂർ കടവിലെ ക്രൂരകൃത്യം, എന്റെ ഹൃദയത്തിൽ തുടങ്ങി ഓരോ കഥയും മലയാളത്തിലെ മികച്ച രാഷ്ട്രീയകഥകൾക്ക് സാക്ഷ്യം പറയും. അശോകൻ ചരുവിൽ എന്ന എഴുത്തുകാരന്റെ സ്വത്വമുദ്ര പതിഞ്ഞു കിടക്കുന്ന കഥകൾ.
Reviews
There are no reviews yet.