Description
ചരിത്രം എഴുതിയവരാലും അത് പിൻതുടർന്നവരാലും ചതിക്കപ്പെട്ടവരാണ് നമ്മളിരുവരും…’ ഹേമാംബിക കിതച്ചു..
‘എന്തു വില കൊടുത്തും രാമനാമഠം തറവാട് ഞാൻ വിലയ്ക്ക് വാങ്ങിക്കും. കാലത്തിനും വിധിക്കും വിട്ടുകൊടുക്കാതെ അവിടെയൊരു എട്ടുകെട്ട് പണിയും. എട്ടുവീടരോട് കാണിച്ച ക്രൂരതയ്ക്കും ചതിക്കും ഒരു പിൻഗാമിയുടെ പ്രതികാരമാണിത്. എന്നിട്ടവിടെ ചന്ദനപലകയിൽ സ്വർണ്ണത്തിൽ ഞാനാ പേര് കൊത്തിവയ്ക്കും.. രാമനാമഠം.’
കരിങ്കല്ലിൽ കൊത്തിവച്ചതു പോലുള്ള ആ വാക്കുകൾ തന്റെയുള്ളിലും പതിഞ്ഞു പോയതുപോലെ ശബരീഷിനു തോന്നി. പടപ്പുറപ്പാടുമായവർ വരുന്നു… ചരിത്രത്തിൻ്റെ ഇരുണ്ട നിലവറകളിൽ കുഴിച്ചു മൂടിയതൊക്കെ പുറത്തെടുക്കാൻ… മാർത്താണ്ഡവർമ്മ കായംകുളത്തോടും എട്ടുവീടരോടും കാണിച്ച ക്രൂരതകളുടെ കഥകൾ. ഇരുട്ടിലെവിടെയോ തിളങ്ങി നിൽക്കുന്നു.. കായംകുളത്തിന്റെ രാജ്യശ്രീ…
കിഷ്‌കിന്ധയുടെ മൗനം എന്ന നോവലിനു ശേഷം ജയപ്രകാശ് പാനൂർ എഴുതുന്ന ഹിസ്റ്റോറിക്കൽ ഫിക്ഷൻ.
Reviews
There are no reviews yet.