Description
ജാതിവിരുദ്ധവും ബ്രാഹ്മണിക്കൽ വിരുദ്ധവുമായ കീഴാള നവോത്ഥാന സങ്കല്പം സാഹോദര്യത്തിലും സമത്വത്തിലും ആധുനിക ജനാധിപത്യമൂല്യങ്ങളിലും അധിഷ്‌ഠിതമാണ്. സമൂഹത്തെ ഒന്നാകെ ബ്രാഹ്മണ്യാധികാരവ്യവസ്ഥക്കു കീഴ്പ്‌പെടുത്തുന്ന ഹിന്ദുത്വരാഷ്ട്രീയത്തിനും മേലാള നവോത്ഥാന സങ്കല്പങ്ങൾക്കും കോർപ്പറേറ്റ് ബ്രാഹ്മണിക്കൽ മൂല്യങ്ങൾക്കുമെതിരെ ശ്രീനാരായണ മൂല്യമണ്ഡലത്തിലും മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളിലും അധിഷ്ഠിതമായൊരു കീഴാള ബദൽ ജനാധി പത്യരാഷ്ട്രീയ പ്രസ്ഥാനം ഇവിടെ ഉയർന്നു വരേണ്ടതുണ്ട്. അത്തരമൊരു വിശാലമായ കീഴാള ജനാധിപത്യരാഷ്ട്രീയവ്യവഹാരത്തിനു മാത്രമേ കോർപ്പറേറ്റ്/ ബ്രാഹ്മണിക്കൽ ഹിന്ദുത്വരാഷ്ട്രീയത്തിൽനിന്നും മേലാളന വോത്ഥാന സങ്കല്‌പനങ്ങളിൽനിന്നും പണ്ഡിറ്റ് കെ.പി. കറുപ്പൻ ഉൾപ്പെടെയുള്ള കീഴാള നവോത്ഥാനനായകരുടെ വിമോചന സങ്കല്പപങ്ങളെ മോചിപ്പിക്കാൻ കഴിയൂ. കവിതകൾ കൊണ്ടും പ്രസംഗങ്ങൾകൊണ്ടും ജീവിതസമർപ്പണം കൊണ്ടും കീഴാള നവോത്ഥാനമുന്നേറ്റത്തിൻ്റെ പുത്തൻ പാഠങ്ങൾ എഴുതിച്ചേർത്ത മഹാനാണ് പണ്ഡിറ്റ് കെ.പി. കറുപ്പൻ.
സനാതന ധർമ്മത്തിനും ബ്രഹ്മണ്യാധികാര വ്യവസ്ഥക്കുമെതിരെ അവർണ്ണ ജനതയുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടി പൊരുതിയ പണ്ഡിറ്റ് കുറുപ്പന്റെ ജാജ്ജ്വല്യമാർന്ന ഓർമ്മകൾ മാനവികതയിലും സാഹോദര്യത്തിലും ഇടതുപക്ഷമൂല്യങ്ങളിലും മതനിരപേക്ഷതയിലും അധിഷ്‌ഠിതമായ പുതിയൊരു കേരളത്തെയും ജാതിരഹിത സമൂഹത്തെയും നിർമ്മിച്ചെടുക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്നവർക്ക് വലിയൊരു ഊർജ്ജമാണ്. കോർപ്പറേറ്റ് ബ്രാഹ്മണിക്കൽ ഹിന്ദുത്വഫാസിസത്തിനെതിരെ പോരാടുന്നവർക്കും ഇത്തരം ഓർമ്മകൾ വലിയൊരു സമരായുധമാണ്
Reviews
There are no reviews yet.