Description
കല്ലൂർവഞ്ചിയും ആനയും പുള്ളിനത്തും പെരുമ്പാമ്പും ഒക്കെയുള്ള ഒരു പ്രദേശം. നോവലിന്റെ ഭൂമിശാസ്ത്രത്തിൽ ഒരുപുഴ കേന്ദ്രപ്രമേയമായി ഉൾപ്പെടുന്നു. കുടിയിരുത്തപ്പെട്ടവരുടെ ഭാവിയും ഭാവിനാശവും നിർണ്ണയിക്കുന്നതിൽ ഈ പുഴയ്ക്ക് പ്രധാനപങ്കുണ്ട്. പ്രതിസന്ധിയിൽ എത്തപ്പെടുന്ന മനുഷ്യർക്ക് സഹായവുമായി ഏതെങ്കിലുമൊക്കെ മനുഷ്യർ ഈ ഭൂമിയിലുണ്ടാവും എന്നാണ് ഈ അനുഭവങ്ങൾ വ്യക്തമാക്കിത്തരുന്നത്. ഈ ലോകബോധം സാഹോദര്യത്തിൽ നിന്നും ആവിർഭവിക്കുന്നു. അതാവട്ടെ നോവലിൻ്റെ ഊർജ്ജമായി നിലകൊള്ളുന്നു. പോസിറ്റീവായ ഒരുർജ്ജം ഇവിടെ നോവലിസ്റ്റ് പ്രദാനം ചെയ്യുന്നു. ഇത് മീത്തൽ എന്ന നോവൽ ആവിഷ്‌കരിക്കുന്ന രചനാത്മകമായ പ്രത്യേകതയാണ്. ജി. രവിയുടെ നോവലിന്റെ ഭാഷയും ശൈലിയും ഏറെ പ്രധാനപ്പെട്ടതാണ്.
‘ഉം എനിക്കും ഒരു കാലം വരും’ അപ്പച്ചൻ ചിരട്ട വായിലേക്കു കമഴ്ത്തി. വേരൻ കൂർക്കംവലിക്കാൻ തുടങ്ങിയിരുന്നു. കടന്തറയുടെ കുത്തൊഴുക്ക് അലർച്ചപോലെ മുഴങ്ങി. മരങ്ങളിലെല്ലാം മിന്നാമിനുങ്ങുകൾ വിളക്കുവച്ചു. നോവലിസ്റ്റിന്റെ ഭാഷയും ശൈലിയും വായനക്കാരെ ആകർഷിക്കുന്നു. ഒപ്പം പ്രമേയവും കഥാപാത്രങ്ങളും കാലത്തിന്റെ പ്രയാണംപോലെ വായനക്കാരെ ചിന്തിപ്പിക്കുന്നു.
Reviews
There are no reviews yet.