Description
ഒരു നെടുവീർപ്പായോ കണ്ണുനീർ തുള്ളിയായോ നിലവിളിയായോ ഇല്ലെങ്കിൽ വിലാപ സ്വരമായോ ഒക്കെ പരിഭാഷപ്പെടുത്തേണ്ടി വരുന്ന ചില ജീവിതങ്ങളുണ്ട് നമുക്ക് മുന്നിൽ. അമീൻ പുറത്തിൽ എന്ന കഥാകാരനാകട്ടെ ഭാവനയിലേക്കാണ് ഈ വിഭവങ്ങളെയെല്ലാം തർജ്ജമ ചെയ്യുന്നത്. അവിടെയത് കഥകളുടെ പ്രഛന്ന വേഷം ധരിക്കുകയാണ്. സർഗാത്മക തയുടെ ഒരു നിയോഗമാണത്.
വി എച്ച് നിഷാദ്
പൂർവ്വ മാതൃകകളുടെ ചുവരിൽ ചാരി നിൽക്കാതെ തന്റെ അക്ഷരങ്ങളുടെ നട്ടെല്ലിന്റെ ബലത്തിൽ ചെറിയ കഥകളിലൂടെ വലിയ കഥാശയങ്ങൾ പ്രതിഫലിപ്പിക്കുന്ന അമീൻ ധ്വനിപ്രധാനമായ കഥാഘടനയിലൂടെ ചെറു എന്ന വിശേഷണത്തെ മറികടക്കുകയോ അതിശയിപ്പിക്കുകയോ ചെയ്യുകയാണ്. കുറുക്കിയെഴുതിയ വരികളിലുടെ ആ ആക്ഷേപ ഹാസ്യവും വിമർ ശനവും പരിഹാസവും കലർത്തി സമകാലീന വ്യവസ്ഥിതികളെ വ്യംഗ മായും അർധവിരാമമായും അപൂർവ്വ വിരാമമായും വായനക്കാരന്റെ ചിന്തയിലേക്കെറിഞ്ഞു കൊടുക്കുമ്പോൾ മിനിക്കഥകളുടെ അത്യപാരമായ സവിശേഷതയത്രയും അതിൻ്റെ കൈയൊതുക്കവും രൂപകം ചെറുതാകുന്നതിനനുസരിച്ചുള്ള ഭാരിച്ച ഉത്തരവാദിത്വവുമാണെന്ന ഉത്തമ ബോധ്യത്തോട് ജാഗ്രത്താവുകയും ചെയ്യുന്നുണ്ട് അമീൻ.
മുസ്തഫ കീത്തടത്ത്
Reviews
There are no reviews yet.