Description
കൊഞ്ചിയാലും കൊഞ്ചിച്ചാലും കുഞ്ഞു കുഞ്ഞാപ്പികൾക്ക് നിറയെ കിട്ടുമല്ലോ, ഉമ്മകൾ. അതല്ലേ ഭൂമിയിലെ കുഞ്ഞാപ്പികളെല്ലാം ഇങ്ങനെ കൊഞ്ചണത്. കൊഞ്ചി ക്കൊഞ്ചി കഥയ്ക്ക് കെഞ്ചണത്. കഥയ്ക്കു വേണ്ടി കരയണത്.. കഥ കേൾക്കാനായി പിണങ്ങുന്നത്, കുറുമ്പു കാട്ടണത്… കഥ കേട്ടാലോ? ചിരിക്കും, കുടുകുടെ ചിരിക്കും..
അതാണല്ലോ കുഞ്ഞാപ്പിക്കഥ!
കുറുമ്പുന്ന കുഞ്ഞാപ്പിയെ കുളിർപ്പിക്കുന്ന ഉമ്മകൾ ആണ് കഥകൾ…
അമ്മ പറയുന്ന കഥകൾ.. കുഞ്ഞാപ്പിയു ണ്ടാക്കുന്ന കഥകൾ, കുഞ്ഞാപ്പികൾക്കു വേണ്ടിയുള്ള കഥകൾ കുഞ്ഞാപ്പിക്കഥകൾ..
കുഞ്ഞുങ്ങളുടെ ജീവതാളങ്ങളിൽ നിന്ന്, കണ്ണിലെ കത്തുന്ന കൗതുകങ്ങളിൽ നിന്ന് ഒരമ്മ കണ്ടെത്തിയ കഥകളാണ് കുഞ്ഞാപ്പിക്കഥകൾ..
കുഞ്ഞായ കുഞ്ഞാപ്പികൾക്കെല്ലാം താളത്തിൽ വായിച്ചു കൊടുക്കേണ്ട, വായിച്ചു രസിപ്പിക്കേണ്ട കഥകൾ..
Reviews
There are no reviews yet.