Description
ഷിഫാന സലിമിൻ്റെ കവിതകൾ തികച്ചും പുതുതായ ഒരു കാവ്യഭാഷ കണ്ടെത്താനുള്ള സഫലപരിശ്രമങ്ങളാണ്. ഷിഫാനയുടെ ഭാവന പ്രവർത്തിക്കുന്നത് ഭാവികാലത്തിലാണ്. ഓർമ്മകൾ ഉണ്ടെങ്കിലും അവയെക്കാൾ ഭാരമുള്ളത് ഇവയിലെ സ്വപ്പ്നങ്ങൾക്കാണ്. നില നിൽക്കുന്ന മനുഷ്യലോകത്തിന്റെ ക്രൂരതയും സ്നേഹരാഹിത്യവും ഈ കവിയെ ഒരു ബാധപോലെ പിന്തുടരുന്നു.
മീനുകൾ ചത്തുപൊന്തിയ കുളം, വേരുകൾ മാത്രമുള്ള വൃക്ഷം, കനലിൽ വീഴുന്ന നക്ഷത്രക്കുഞ്ഞുങ്ങൾ, പ്രകാശം വറ്റിയ കണ്ണുകൾ, തീ വിഴുങ്ങുന്ന പക്ഷി, വിഷാദം പതിയിരിക്കുന്ന രാത്രികൾ, ചിറകൊടിഞ്ഞ പ്രാവ്, തൂക്കിലേറ്റപ്പെടുന്ന പ്രതീക്ഷകൾ, തണുത്തുറഞ്ഞ കാപ്പി, മുഴുമിക്കാത്ത പുസ്തകം ഇത്തരം ബിംബങ്ങളിലൂടെ ഇരുളും കനവും തൂങ്ങുന്ന ഒരു മാനസികാവസ്ഥ ഈ കവിതകൾ സംവേദനം ചെയ്യുന്നു.
– സച്ചിദാനന്ദൻ
Reviews
There are no reviews yet.