Description
രാജശേഖരൻറെ വായന രൂപപ്പെടുന്നതും വികസിക്കുന്നതും നർമ്മത്തിന്റെ അരികുപറ്റിയായിരുന്നു എന്ന് എനിക്ക് അടുത്തറിയാം. അവനേറ്റവും പ്രതിപ ത്തിയുണ്ടായിരുന്ന എഴുത്തുകളിൽ കുഞ്ഞുണ്ണിക്കവിതകളും വികെഎന്റെ രചന കളും ബഷീറിന്റെ ചിരികളും ഉണ്ടായിരുന്നു. ഈ മൂന്ന് എഴുത്തുകാരേയും അവൻ അവരുടെ വാസസ്ഥലങ്ങളിൽ ചെന്ന് കണ്ടിട്ടുമുണ്ട്. ഈ കൃതിയുടെ പേജുകളിലും ഈ ആഭിമുഖ്യം ഒളിഞ്ഞും തെളിഞ്ഞും കാണാനുമാകും. ഒരു സാഹിത്യകൃതി അതിന്റെ വായനാ സമൂഹത്തോട് സംവദിക്കുന്നത് എവ്വിധമൊക്കെയാകാം? തകഴിയുടെ കൃതികളെപ്പോലെ മനുഷ്യബന്ധങ്ങളുടെ വൈകാരികതയെ പ്രതി ഫലിപ്പിച്ചുകൊണ്ടാകാം. ബഷീറിന്റെ എഴുത്തിലെപ്പോലെ കഥകൾക്കുള്ളിലെ കഥയില്ലായ്മയെ നോക്കി ചിരിച്ചുകൊണ്ടാവാം. ഖസാക്കിലെപ്പോലെ ഒരു പുതിയ ലാവണ്യനീതി സൃഷ്ടിച്ചുകൊണ്ടാവാം. മേതിലിന്റെ സൃഷ്ടികളെപ്പോലെ കാഴ്ചകളുടെ തർക്കശാസ്ത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാവാം. ഇങ്ങനെയൊന്നുമല്ലാതെ, കടൽക്കരയിലെ നനഞ്ഞ മണൽത്തീരത്തെന്നവണ്ണം ഒരു കാൽപ്പാട് ബാക്കിയാക്കിക്കൊണ്ട് മാത്രവുമാകാം. ഈ കൃതിചെയ്യുന്നത് അതെങ്കിലുമാണ്.
ജോജോ ആൻ്റണി
Reviews
There are no reviews yet.