Description
പ്രപഞ്ചമിഥ്യാത്വം ആധുനിക ശാസ്ത്രകാരനും കൂടി സമ്മതമാകുമാറ് അവതരിപ്പിക്കുവാൻ സാധിച്ചുവെന്നതാണ് ഈ ഗ്രന്ഥത്തിൻ്റെ സവിശേഷത. അസാമാന്യമായ നിരീക്ഷണ പാടവത്തോടെ ജഗത്തിൻ്റെ മിഥ്യാതം തെളിയിക്കുന്ന ഗ്രന്ഥ കർത്രിയുടെ അഭിമതത്തോട് ആദരാദ്വിതമായ അതിശയം ആരിലും ജനിപ്പിക്കുമെന്നതിൽ സംശയമില്ല. മറ്റു വിഷയങ്ങൾ പ്രതിപാദിക്കുന്നുവെങ്കിലും ഈയൊരൊറ്റ കൃത്യനിർവ്വഹണം വഴി ഗ്രന്ഥം ചാരിതാർത്ഥ്യമാണ്. പതിനഞ്ച് അധ്യായങ്ങൾ കൊണ്ട് ചാരിതാർത്ഥ്യമടയുന്ന ഈ ശാസ്ത്രപഠന ഗ്രന്ഥം അനുവാചകരെ അറിവിൻ്റെ അനന്ത മേഖലകളിലേയ്ക്ക് നയിക്കുന്നു. പരമ്പരാഗതമായ ഭാരതീയ വേദാന്ത ശാഖയിലെ സിദ്ധാന്തങ്ങൾ ആധുനിക വിഷയങ്ങളുമായി സംയോജിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നത് എത്രയും ഉചിതമായി. നമ്മുടെ ഭാരതീയ ഋഷിവ ര്യൻമാർ പറഞ്ഞുവെച്ച സിദ്ധാന്തങ്ങൾക്ക് അപ്പുറം പോകാൻ ആധുനിക ശാസ്ത്രകാരൻമാർക്ക് സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
സച്ചിദാനന്ദ സ്വാമി (പ്രസിഡന്റ്റ്, ശിവഗിരി മഠം, വർക്കല)
Reviews
There are no reviews yet.