Description
വർത്തമാനകാല കേരളീയസമൂഹത്തിലെ സ്ത്രീ ജീവിതത്തിന്റെ ദലിതാവസ്ഥകളെ സൂക്ഷ്മമായും സൗന്ദര്യാത്മകമായും ആവിഷ്ക്കരിക്കുന്നവയാണ് രാജേഷ് എം ആറിൻ്റെ കഥകൾ. ആഖ്യാനത്തിന്റെയും പ്രമേയത്തിന്റെയും വ്യത്യസ്തതകളാൽ ഈ കഥകൾ ഓരോന്നും വായനക്കാരനെ അനുഭൂതിയുടെ പുതിയൊരു ഭാവനാലോകത്തിലേക്ക് സഞ്ചരിപ്പിക്കുന്നു. സമകാലിക മലയാള ചെറുകഥകളുടെ വ്യത്യസ്തമായ വഴികളെ ഈ സമാഹാരത്തിലും കാണാവുന്നതാണ്. വൈവാവോസി, ദലിത, കഥ ഇതു വരെ, വേതാളത്തിൻ്റെ പതനം, ഫെയ്സ് ബുക്കിലെ കൊടുങ്കാറ്റ്, സ്വാതന്ത്ര്യം, നാടക ശരീരം, പോൺ ഡിസ്കഷൻ, ഭൂമിയിലെ സ്വർഗം, കൊറോണാക്കാലത്തെ സമരം എന്നിങ്ങനെ പതിനഞ്ചോളം കഥകളുടെ സമാഹാരം
Reviews
There are no reviews yet.