Description
ഭാരതീയ സൗന്ദര്യ ശാസ്ത്ര ചിന്തയുടെ വെളിച്ചത്തിൽ കവിതയും സാഹിത്യവും നിരീക്ഷണ വിധേയമാക്കിയ നിരൂപകനായിരുന്നു രാമചന്ദ്രൻ വടക്കേടത്ത്.എന്നാൽ എഴുതിയത് പലതും പുസ്തക രൂപത്തിലായില്ല. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയ്ക്ക് നേരെയുയർന്ന അപഹരണക്കുറ്റത്തെ വിചാരണ ചെയ്യുന്ന ലേഖനമടക്കം ഒൻപതു കാവ്യ പഠനങ്ങൾ. ആശാൻ, ഇടശ്ശേരി, വയലാർ, അക്കിത്തം, ഒ.എൻ.വി തുടങ്ങിയവരുടെ കവിതാ പഠനങ്ങളും ഉൾപ്പെടുന്നു. കുടിയൊഴിക്കലിനെക്കുറിച്ചുള്ള ദീർഘ പഠനം വ്യത്യസ്തമായ വായനയാണ്. നളചരിതം ആട്ടക്കഥയും ഗ്രന്ഥകാരൻ വായിക്കുന്നു.






Reviews
There are no reviews yet.