Description
എങ്ങനെയാണ് ഫാസിസത്തെ സാംസ്കാരിക രാഷ്ട്രീയത്തെ നേരിടുക എന്നതിന്റെ ഒരുത്തരം, ഓരോരുത്തരുടേയും ഉള്ളിലെ സ്വാതന്ത്ര്യത്തിന്റെ പരമാധികാര സ്ഥലം വീണ്ടെടുക്കലാണ് എന്ന ഉറച്ച ബോധ്യത്തിൽഎഴുതിയ പതിനേഴ് ലേഖനങ്ങളുടെ സമാഹാരം നടരാജഗുരുവിൻ്റെ വിമത സന്ന്യാസം മുതൽ നവഖാലിയിൽ നിരാഹാരമിരുന്ന ബിബി അംതസ് സലാമിൻ്റെ രാഷ്ട്രീയം വരെ ചർച്ച ചെയ്യുന്ന ഈ ലേഖനസമാഹാരത്തിൽ, ലതാ മങ്കേഷ്ക്കറുടെ സവർക്കർ ബന്ധവും ഗാന്ധി സന്ദർശിച്ച അവസാന ആരാധനാലയവും കടന്നുവരുന്നു. പ്ലേഗ് രോഗബാധ തടയുന്നതിൽ ഡോ. പല്പുവിന്റെ ഇടപെടലും, ശാഖയിൽ പോകാത്ത സംഘി എന്ന പുതിയ സംവർഗ്ഗവും സിനിമയോട് ഗാന്ധി പുലർത്തിയ സമീപനവും നിർമ്മാല്യം സിനിമയുടെ അരനൂറ്റാണ്ടും നമ്മുടെ കാലത്ത് എന്തിനോർക്കണം എന്ന് ഈ കൃതി പറഞ്ഞു തരുന്നു.
ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥയ്ക്ക് ശേഷം പി എൻ ഗോപികൃഷ്ണൻ എഴുതിയ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള നിശിത നിലപാടുകൾ
Reviews
There are no reviews yet.