Description
കാലത്തിൻ്റെ വൈരുദ്ധ്യങ്ങളെ സൗമ്യവും ദീപ്തവുമായ ഭാഷയുടെ സ്പർശിനികൾ കൊണ്ട് വായനക്കാരന്റെ ഹൃദയത്തിലേക്ക് കുടഞ്ഞിടുന്ന അഷ്ടമൂർത്തിയുടെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. ചരിത്രവും സ്മൃതികളും ഇവിടെ ഗൃഹാതുരതയുടെ ആലഭാരങ്ങൾ വെടിഞ്ഞ് വർത്തമാനത്തിന്റെ നേർക്കാഴ്ചയിലേക്ക് സന്നിവേശിക്കുകയും അനുഭൂതിയുടെ നവ്യമായൊരു ലോകം സൃഷ്ടിക്കുകയും ചെയ്യുന്നു. എടുക്കാത്ത നോട്ട്, കൃഷ്ണപ്ഫന്റെ യാത്രകൾ, അവസാനത്തെ പാട്ട്, ജലസമാധി, കൊച്ചണ്ണന്റെ ചായപ്പീടിക തുടങ്ങി തികച്ചും വ്യത്യസ്തമായ പന്ത്രണ്ട് കഥകൾ.
Reviews
There are no reviews yet.