Description
വള്ളുവനാടൻ പ്രതിനിധാനങ്ങളായ തൂതപ്പുഴയുടെയും അനങ്ങൻമലയുടെയും കഥകളിഗ്രാമങ്ങളുടെയും പശ്ചാത്തലത്തിൽ എഴുതിയ നോവൽ.
ഉന്നത ബിരുദമുള്ള, ഉയർന്ന നിലയിലെ വിദേശ ജോലി ഉപേക്ഷിച്ചു സ്വന്തം നാട്ടിൽ വന്നു ശ്‌മശാന വാസിയായിത്തീർന്ന ഹരി, ദില്ലിയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി ആർട്ട്ഗാലറിയും കലാകൂട്ടായ്‌മയും നടത്തുന്ന ആക്റ്റിവിസ്റ്റ് ആയ മൈഥിലി, റിയൽ എസ്റ്റേറ്റ് ബിസിനസ്സും ആധാരമെഴുത്തും നടത്തുന്ന അതേ സമയം എല്ലാത്തിനോടും നിസ്സംഗതാഭാവമുള്ള സേതു, പിത്യക്രിയ നടത്തിക്കൊടുക്കാൻ നിയോഗം ഏറ്റെടുത്ത നിസ്വാർത്ഥനായ ഗ്രാമചരിത്രത്തിൻ്റ മിടിപ്പുകൾ സൂക്ഷിച്ച കുട്ടികൃഷ്ണൻനായർ… തുടങ്ങിയവരുടെ സഞ്ചാര പഥങ്ങളിൽ കണ്ടുമുട്ടുന്ന പലരിലൂടെ ഒഴുകുന്ന രചന. ഉപനിഷത്തും സൂഫിസവും ഗസലും കഥകളി പദങ്ങളും കമ്മൂണിസവും ബാങ്കുവിളിയും ഇടകലർന്ന കലർപ്പില്ലാത്ത വള്ളുവനാടൻ ജീവിതം അടുത്തുനിന്നു കണ്ടെഴുതിയത്.
Reviews
There are no reviews yet.