Description
ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലാത്ത മനുഷ്യന്റെ വിചാരപദ്ധതികളെ ഗണേഷ് പുത്തൂരിന്റെ കവിതകൾ നിരന്തരം സംബോധന ചെയ്തുകൊണ്ടിരിക്കുന്നു. പുതിയ പദനിർമിതികൾ, പദഘട്‌ന, പ്രയോഗരൂപങ്ങൾ, ഉചിതബിംബങ്ങളുടെ വിന്യാസം, നവകാവ്യസങ്കേതങ്ങളുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങൾകൊണ്ട് സമ്പന്നമാണ് ഈ കാവ്യസമാഹാരം. കവിത അക്കാദമിക വ്യായാമമല്ല, അത് തെരുവുകളിലേക്കും ശവപ്പറമ്പുകളിലേക്കും കുടിലുകളിലേക്കും പുറപ്പെട്ടുപോകുന്ന ആത്മവിലാപം തന്നെയാണ്. ഈ അർത്ഥത്തിൽ ഗണേഷിന്റെ കാവ്യസമാഹാരം ആധുനിക കാലത്തിൻ്റെ ഹൃദയത്തുടിപ്പുകളാണ് എന്നതിൽ സന്ദേഹമില്ല. ഡോ. പള്ളിപ്പുറം മുരളി
മാതൃഭൂമി വിഷുപ്പതിപ്പ് കവിതാമത്സര വിജയിയായ ഗണേഷിന്റെ ആദ്യ കവിതാ പുസ്തകം
Reviews
There are no reviews yet.