Description
താനിയ എന്ന ആഫ്രിക്കൻ ഭൂമി ഒരു അഭയദേശമായി കണക്കാക്കി എത്തിയ ഒരുകൂട്ടം ആൾക്കാരുടെ ജീവിതകഥകളാണ് ഈ നോവൽ. ആഫ്രിക്ക എന്ന മനുഷ്യകുലത്തിൻ്റെ അമ്മമരത്തിൽ നിന്നും ശാഖകളാകുന്ന ഭൂഖണ്ഡങ്ങളിലേക്ക് പടർന്നുപന്തലിച്ച നമ്മെ വീണ്ടും ആ അമ്മമടിത്തട്ടിലേക്ക് കൊണ്ടുപോകുന്ന നോവൽ. മനുഷ്യന് ഏറ്റവും സ്വസ്ഥമായ പ്രദേശം, അവൻ്റെ ഉള്ളകം തന്നെയാണ്. അവിടെ അഭയം പ്രാപിക്കാതെ, രക്ഷയ്ക്ക് വേറെ വഴികളൊന്നുമില്ല’, യഥാർത്ഥ അഭയപ്രദേശം ഏതെന്ന് തിട്ടമുള്ള എഴുത്തുകാരൻ വായനക്കാരെക്കൂടി അവരവരുടെ ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്നു. അതാണ് ഈ നോവലിൻ്റെ സന്ദേശം എന്നും പറയാം.
വിനോദ് കുറൂർ






Reviews
There are no reviews yet.