Availability: In Stock

Abdul Razack Gurnayude Novelukal – അബ്‌ദുൽറസാഖ് ഗുർനായുടെ നോവലുകൾ

Original price was: ₹200.00.Current price is: ₹180.00.

Already sold: 0/1
Category:

Description

2021 ലെ സാഹിത്യത്തിനുള്ള നോബേൽ പുരസ്‌കാരം നേടിയ ടാൻസാനിയൻനോവലിസ്റ്റ് അബ്ദുൽറസാഖ് ഗുർനായുടെ നോവലുകൾ സവിശേഷ പഠനത്തിനു വിധേയമാക്കുന്ന കൃതി എന്ന നിലയിലാണ് പുസ്‌തകം വിഭാവനം ചെയ്‌തിരിക്കുന്നത്. ആഫ്രിക്കൻ സാഹിത്വത്തിൻ്റെ ഒരു ഹ്രസ്വ വീക്ഷണം, ഈസ്റ്റ് ആഫ്രിക്കൻ സാഹിത്യത്തിലേക്ക് ഒരെത്തിനോട്ടം, അബ്ദുൽറസാഖ് ഗുർനായുടെ ജീവിതവും സാഹിത്യവും എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലായി സാമാന്യ ആമുഖമാണ് ആദ്യഭാഗം. തുടർന്നു ഗുർനായുടെ പത്തു നോവലുകളെയും പ്രത്യേകം ചർച്ച ചെയ്യുന്ന അത്രയും തന്നെ ലേഖനങ്ങൾ അടങ്ങുന്നതാണ് രണ്ടാം ഭാഗം. അനുബന്ധങ്ങൾ എന്ന നിലയിൽ മൂന്നു സ്വതന്ത്ര വിവീർത്തനങ്ങൾ കൂടി പുസ്‌തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്വീഡിഷ് അക്കാദമി ചെയർമാൻ ആന്റെഴ്‌സൺ ഓൾസൺ രചിച്ച ജീവചരിത്ര- ഗ്രന്ഥ സൂചിക കുറിപ്പുകൾ, നോബൽ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഗുർനാ നടത്തിയ പ്രസംഗം, അൽജസീറക്കു വേണ്ടി ഹമീദ് ദബാഷി എഴുതിയ ‘ഇത്തവണ ആഫ്രിക്കക്ക്’ എന്ന ലേഖനം എന്നിവയാണ് അവ. ഗുർനായുടെ കൃതികളും അവശ്യവായനക്കുതകുന്ന ഗ്രന്ഥസൂചികയും നാലാമത് ഒരനുബന്ധമായും ചേർത്തിട്ടുണ്ട്. ഗുർനായുടെ നോവൽ ലോകത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്ന പഠിതാക്കൾക്കും സാമാന്യവായനക്കാർക്കും ഉതകുന്ന തരത്തിൽ ആവുന്നത്ര സമഗ്രത കൈവരിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഇവ കൂട്ടിച്ചേർത്തിരിക്കുന്നത്.

Additional information

Weight 200 kg
Dimensions 21 × 14 × 1.5 cm
book-author

Print length

168

select-format

Paperback

Reviews

There are no reviews yet.

Be the first to review “Abdul Razack Gurnayude Novelukal – അബ്‌ദുൽറസാഖ് ഗുർനായുടെ നോവലുകൾ”

Your email address will not be published. Required fields are marked *