Description
അഷിാഫിയൻ ചിന്തകൾ അകമടഞ്ഞവരെ അന്ധാളിപ്പിക്കും, അന്ധരെ പോലും അത് കാഴ്ചയുള്ളവരാക്കും അകന്നവരെ അത് അടുപ്പിക്കും. ‘ആകാശം കണ്ടവർ’ അങ്ങനെ അജ്ഞാനത്തിന്റെ തടവറകളിൽ അകപ്പെട്ടവരെ തട്ടിയുണർത്തുന്ന, അലസഗമനം നടത്തുന്നവർക്ക് വഴികാട്ടുന്ന, അറിവിൻ്റെ അക്ഷയഖനികളിൽ പെടട്ടെ
ഡോ.എ. മുഹമ്മദ് താഹ
വൈസ് പ്രിൻസിപ്പൽ എം.എസ്.എം കോളേജ്, കായംകുളം
പുകഞ്ഞു കത്തുന്ന കരിയില കൂട്ടത്തിൽ ഇളം കാറ്റടിക്കുമ്പോൾ അവയൊന്നു തെളിഞ്ഞു കത്തും. അതുപോലെ നിശ്ചലമായ മാനസങ്ങൾക്ക് ഉന്മേഷം പകരാൻ മോട്ടിവേഷൻ സഹായിക്കും. അവചിലപ്പോൾ ഒരു വാക്കാകാം, തലോടലാകാം, ചേർത്ത് നിർത്തലാകാം, ഒരു കവിതയോ, കവിതാശകലങ്ങളോ, സിനിമയോ ഒക്കെ ആകാം. വായനക്കാർക്ക് ശുഭ ചിന്തകളുടെ വഴിതുറന്നു തരുന്ന ചില കുറിപ്പുകളാണ് ഗ്രന്ഥകാരൻ ഈ പുസ്‌തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഡോ.സൈജു ഖാലിദ്
സൈക്കോളജിസ്റ്റ് & മോട്ടിവേഷണൽ സ്പീക്കർ,
(വനമിത്ര പുരസ്കാര ജേതാവ്)
എങ്ങനെ പറയണമെന്ന് പലപ്പോഴും നമുക്കറിയാതെപോകുന്ന കാര്യങ്ങളാണ് കൃത്യമായ ആ ശയപദ വിന്യാസത്തിലൂടെ അഷ്റഫ് അവതരിപ്പിക്കുന്നത്. പ്രചോദന ശകലങ്ങൾ എന്നത് എല്ലാ അർത്ഥത്തിലും പൂർണ്ണമായിയോജിക്കുന്ന ഈ പുസ്‌തകം വായനക്കാർക്ക് പോസിറ്റീവ് എനർജി നൽകുമെന്നതിന് ഞാൻ നൂറുവട്ടം സാക്ഷിപറയും.
അബ്‌ദുൽ മാലിക്
അസിസ്‌റ്റൻ്റ് പ്രൊഫസർ യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം



Reviews
There are no reviews yet.