Description

 

യഥാർത്ഥത്തിൽ പലതരം കഥകളുടെ ഏകരൂപമാണ് ഓരോ മനുഷ്യനും.ശ്വാസമെടുക്കുന്ന നിമിഷങ്ങൾക്കൊക്കെ തന്റേതായ കഥകൾ പറയാനുണ്ട്. കാലടി പതിഞ്ഞ ഓരോ ഇടത്തിലേയും ഓർമ്മയുടെ പായൽ നനവിൽ നിന്നാകാം അവ മുളച്ചു പൊന്തുന്നത്. അതിൽ മണ്ണും മരവും വള്ളിയും മനുഷ്യനും നാനാജാതി ജീവികളും ചിലപ്പോൾ തെളിയും. റോസിലി ജോയിയുടെ കഥാപ്രപഞ്ചത്തിലെ മിക്ക മനുഷ്യമും സമീപത്തുള്ള ചെറുതും വലുതുമായ ജന്തുജാലങ്ങളുമായി ശക്തമായി ആശയവിനിമയം നടത്താറുണ്ട്. അവർ കുശലം പറയുകയും ആകുലതകളും ഭയങ്ങളും പങ്കുവെക്കുകയും ചെയ്യാറുമുണ്ട്. പൂച്ചകളും തേനീച്ചയും ഞണ്ടും തേളും വെയിൽചക്കിയും, മനുഷ്യനും കലർന്നും കലഹിച്ചും ഉയിർക്കൊണ്ട് ഒരു തുറന്ന ലോകം ‘ലെൻസ് എന്ന കഥാസമാഹാരത്തിലൂടെ റോസിലി ജോയ് എന്ന കഥാകാരി മികവോടെ വെളിപ്പെടുത്തുന്നു.

ജീവിക്കുന്ന കാലത്തോട് പ്രത്യക്ഷമായും പരോക്ഷമായും എതിരിടുവാനും അതിജീവിക്കുവാനും ശ്രമിക്കുന്ന മനുഷ്യരെ പ്രത്യേകിച്ചും സ്ത്രീകഥാപാത്രങ്ങളെ ഈ കഥകലമ്പാടും നമുക്ക് കണ്ടെടുക്കാനാവും. അതുകൊണ്ടുതന്നെ ഈ കഥകൾ അവസാന വരിയ്ക്കു ശേഷവും വായനയുടെ ഹ്യദയത്തെ നിരാവി പോലെ പൊതിയും.

ഉണ്ണികൃഷ്‌ണൻ കളിക്കൽ

Additional information

Weight 200 kg
Dimensions 21 × 1 × 21 cm
book-author

Print length

104

select-format

Paperback

Reviews

There are no reviews yet.

Be the first to review “ലെൻസ്‌ – LENS”

Your email address will not be published. Required fields are marked *