Description
ജൈവമായ, അയവുള്ള എല്ലാ നിറങ്ങളും എല്ലാ മണങ്ങളും ഉള്ള, തുറന്ന, വീട്ടുപെൺഭാഷയെക്കുറിച്ച് ഓർത്തത് സ്റ്റെല്ല മാത്യുവിൻ്റെ കവിതകൾ വായിച്ചപ്പോഴാണ്. മൗലികമായ ഗുണങ്ങളുള്ള, വ്യതിരിക്തമായ സൗന്ദര്യമുള്ള, നിറവിൻ്റെ വഴക്കമുള്ള ഭാഷയിലാണ് ഈ കവിതകൾ എന്ന് അറിയാനായത്. പെൺമലയാളത്തിന്റെ ആനന്ദനടനമാണ് ഈ കവിതയരങ്ങിൽ കാണുന്നത്, കേൾക്കുന്നത്. ഇതാണ് ഈ കവിതയിലെ പാരമ്പര്യം. അംഗീകൃതമായ വിജയസൂത്രങ്ങളിലല്ല, വാഴ്വിൻ്റെ പല പല വഴികളിലാണ് ഈ കവിതകൾ പിറവിയെടുത്തിരിക്കുന്നത്. നന്നായി വിശദീകരിക്കാനാവാത്ത, സിദ്ധാന്തപ്പെടുത്താൻ വയ്യാത്ത ഒരു ജീവിതാസക്തി ഇതിൽ ഉണ്ട്. വെറുതെയിരിക്കുന്ന ആളിൻ്റെ ഭാവനയല്ല ഇവിടെ ഉള്ളത്. സാധാരണമല്ലാത്ത സ്വാതന്ത്ര്യത്തിന്റെ നടപടികൾ കവിതകളെ സവിശേഷമായ സാംസ്കാരിക സന്ദർഭങ്ങളാക്കിയിരിക്കുന്നു.
-ഇ.പി. രാജഗോപാലൻ






Reviews
There are no reviews yet.