Description
യാത്രകൾ അവസാനിക്കുന്നില്ല. അറിവു തേടി, ആനന്ദം തേടി, സുരക്ഷിത ജീവിതം തേടി മനുഷ്യൻ യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു. ലോകം വാഴ്ത്തുന്ന ഗാന്ധിയൻ ദർശനങ്ങൾക്ക് മഹാത്മജി വിത്തുപാകിയ ഗുജറാത്തിലൂടെ, ഗർഭസ്ഥശിശുവിൻ്റെ തളിരിളം മേനിയിൽ ശൂലം കുത്തിയിറക്കി ആർത്തട്ടഹസിച്ച മതഭ്രാന്തന്മാരുടെ ഗുജറാത്തിലൂടെ യാത്ര ചെയ്തപ്പോൾ നേടിയത് അറിവോ ആനന്ദമോ അവസാനിക്കാത്ത ഭയാശങ്കകളോ എന്ന് വ്യാകുലപ്പെടേണ്ടി വന്ന ഒരു അധ്യാപകന്റെ യാത്രാകുറിപ്പുകളാണിത്. ഗുജറാത്തിലെ മനുഷ്യ ജീവിതവും ഇരമ്പുന്ന ഭൂതകാലസ്ത രണകളും ഇടറുന്ന വർത്തമാന സമസ്യകളും കാഴ്ചകളുടെ വിസ്മയങ്ങളും ഒരു പോലെ പെയ്തിറങ്ങുകയാണ് ഈ പുസ്തകത്തിൽ
Reviews
There are no reviews yet.