Description
കുറുമ്പും കുട്ടിത്തവും വിലങ്ങുകളില്ലാതെ പാറിപ്പറന്നു നടന്ന പ്രശാന്തമായ ഗ്രാമാന്തരീക്ഷം. അവിടെ ജീവിതത്തിന്റെ കല്ലുപെൻസിലുകൾ കോറിയിട്ട, ഒരു മഷിത്തണ്ടിനും മായ്ക്കാനാ വാത്ത, ബാല്യത്തിൻ്റെ ഒരായിരം ഓർമ്മ ചിത്രങ്ങൾ. കാടും മേടും പൂവും പൂത്തുമ്പിയും കല്ലും മുള്ളും കിളിയും മീനും കണ്ണീരും പുഞ്ചിരിയും എല്ലാം ഗ്രാമീണ നിഷ്കളങ്കതയുടെ തിരശ്ശീലയിൽ എന്നതുപോലെ ഈ പുസ്തകത്തിൻ്റെ ഓരോ താളുകളിലും മിന്നി മറയുന്നത് നമുക്ക് കാണാൻ കഴിയും. ഒപ്പം ഒരുപിടി ജീവിതപാഠങ്ങളും. ജീവിതമെന്ന പാഠശാലയിലെ ആദ്യാക്ഷരങ്ങളാണ് ബാല്യകാല അനുഭവങ്ങൾ. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടും പൊരുതി ജയിച്ചും സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ അവ എന്നും നമുക്ക് കരുത്ത് പകരുന്നു. ലോകം അതിവിശാലമാണെന്ന് കുഞ്ഞുങ്ങളെയും അത് നിഷേധിക്കപ്പെടാൻ പാടില്ലാത്ത താണെന്ന് മുതിർന്നവരെയും ഈ പുസ്തകം സൗമ്യമായി ഓർമ്മപ്പെടുത്തുന്നു





Reviews
There are no reviews yet.