Availability: In Stock

Navothanavum Communisavm -നവോത്ഥാനവും കമ്മ്യൂണിസവും

Author: മുരളി

Original price was: ₹720.00.Current price is: ₹648.00.

Already sold: 0/1
Category:

Description

കേരളം കടന്നുവന്ന നവോത്ഥാന വഴികളിലേക്ക് തിരിഞ്ഞുനോക്കി, കമ്മ്യൂണിസത്തിന്റെ ഉദയവും വളർച്ചയും തകർച്ചയും അന്വേഷിക്കുകയാണ് ഈ കൃതി

വി.ടി. ഭട്ടതിരിപ്പാട്, സ്വാമി ആനന്ദതീർത്ഥൻ, സുബ്രഹ്മണ്യൻ തിരുമുമ്പ്, എൻ.സി. ശേഖർ, കെ.പി, ആർ. ഗോപാലൻ, കെ.സി. ജോർജ്, ഇ എം.എസ്സ്, എം.എൻ ഗോവിന്ദൻനായർ, സി അച്യുതമേനോൻ, കെ ആർ ഗൗരിയമ്മ, കെ.വി. സുരേന്ദ്രനാഥ്, വി. എസ് അച്യതാനന്ദൻ എന്നിവർ അവരുടെ ജീവിതവും രാഷ്ട്രീയവും പറയുകയാണ്

നവോത്ഥാന കേരളത്തിനും കമ്മ്യൂണിസ്‌റ്റ് കേരളത്തിനും ജീവിതം നൽകിയ വരെ ഓർമ്മിച്ചുകൊണ്ട് നവകേരളത്തിലേക്ക് നോക്കുമ്പോൾ നമ്മൾ തോറ്റുപോയോ എന്ന ചിന്ത, കേരളം പിന്നോട്ടുചലിക്കുകയാണോ എന്ന നിരാശ വേദനയോടെ രേഖപ്പെടുത്തുന്നു,

ജാതി ചോദിക്കരുത്, പറയരുത്, എന്ന് പറഞ്ഞ നവോത്ഥാന സ്രഷ്ടാവായ ഗുരുദേവനെ വെറുമൊരു വിഗ്രഹമായി പ്രതിഷ്‌ഠിച്ച നമ്മൾ നവകേരളത്തിലെത്തിയപ്പോൾ ജാതി ചോദിക്കണം, പറയണം എന്ന അവസ്‌ഥയിലായി.

കമ്മ്യൂണിസ്‌റ്റ് മാനവികത കൊടിയ അക്രമത്തിനും അഴിമതിക്കും വഴിമാറി.

ജന്മി നാടുവാഴിത്തത്തിനെതിരെ ജനകീയ പോരാട്ടം നടത്തിയ പ്രത്യയശാസ്ത്രം ജനാധിപത്യ രാഷ്ട്രീയത്തിൻ്റെ അഴുക്കുചാലിൽ കിടന്ന് അഴുകുന്നു.

മലയാളിയുടെ രാഷ്ട്രീയ സാമൂഹ്യ സർഗ്ഗാത്മകതകളൊക്കെ ഭയത്തിന് കീഴടങ്ങി നമ്മളിപ്പോൾ സമഗ്രാധിപത്യത്തിൻ്റെ നിഴലിലാണ്, എന്നിട്ടും നമ്മൾ വിളിച്ചലറുന്നു, ‘ഇത് കേരളമാണ്’. മലയാളിയുടെ സാമൂഹ്യജീവിതവും രാഷ്ട്രീയവും സംസ്‌കാരവും എഴുത്തും കാപട്യങ്ങളുടെ ഘോഷയാത്രയായി.

Additional information

Weight 450 kg
Dimensions 21 × 14 × 2 cm
book-author

Print length

476

select-format

Paperback

Reviews

There are no reviews yet.

Be the first to review “Navothanavum Communisavm -നവോത്ഥാനവും കമ്മ്യൂണിസവും”

Your email address will not be published. Required fields are marked *