Description

സയൻസിന്റെ അപാരമായ സാധ്യതകളെ മനുഷ്യ സ്വഭാവത്തിൻ്റെ ഫ്രെയിമിൽ പ്രതിഷ്ഠിച്ച് അസാധാരണമായ കഥകളുണ്ടാക്കുകയെന്ന അലക്‌സ് ജോൺ മാജിക് സുവ്യക്തമാക്കുന്ന നോവൽ. പാൻ ഇന്ത്യൻ ആഖ്യാനങ്ങളിൽ മാത്രം കാണുന്ന ചടുലതയും രക്തം ത്രസിപ്പിക്കുന്ന, ട്വിസ്റ്റുകളും കൊണ്ട് സമ്പുഷ്ടമാണ് ദി മദർ. മനസ്സിൻ്റെ ആഴങ്ങളെ സ്പ‌ർശിക്കുന്ന, ഒപ്പം അന്തർലീനമായ മാനുഷികതയെ തൊട്ടുണർത്തുന്ന വൈകാരിക മുഹൂർത്തങ്ങൾക്കിടയിൽ ദൂരകാലദേശങ്ങൾ അപ്രസക്തമാകുന്നത് കാണുമ്പോൾ ഒന്നുറപ്പാണ്. നമ്മൾ ഭൂമിനിവാസികളായ വായനക്കാർക്ക് ഇർവിൻ ടോംസ് എന്ന മാർഷ്യനെ സ്വീകരിക്കാതിരിക്കാനാകില്ല.

സ്വപ്‌ന അലക്‌സിസ്.

മലയാള സാഹിത്യലോകം അധികം കടന്നു ചെന്നിട്ടില്ലാത്ത ഒരു ഭൂമികയാണ് സയൻസ് ഫിക്ഷന്റേത്. ഭൂമിയും സൗരയൂഥവും എണ്ണമറ്റ നക്ഷത്രലോകങ്ങളും എന്നും അത്ഭുതത്തോടെ വീക്ഷിക്കുന്ന നമുക്ക് മുന്നിൽ ശ്രീ അലക്‌സ് ജോൺ തുറന്നിടുന്നത് പുതിയൊരു വിസ്‌മയലോകമാണ്. ഗൗരവമുള്ള വായന ഇഷ്ട്ടപ്പെടുന്ന ഓരോരുത്തർക്കും ഇതൊരു നവ്യാനുഭവം തന്നെയായിരിക്കും. ശിക്ഷാർഹവും, ആക്‌സസ് ഗ്രാൻ്റഡും നമുക്ക് തന്ന തൂലികയിൽ നിന്ന് വീണ്ടും മികച്ചൊരു രചന കൂടി ഇർവിൻ ടോംസ് എന്ന മാർഷ്യൻ്റെ കഥ തീർച്ചയായും ഒരുപാട് വായിക്കപ്പെടേണ്ടത് തന്നെയാണ്.

സാരംഗ് സായന്ദ്.

Additional information

Weight 125 kg
Dimensions 21 × 1 × 21.5 cm
book-author

Print length

98

select-format

Paperback

Reviews

There are no reviews yet.

Be the first to review “MOTHER-മദർ”

Your email address will not be published. Required fields are marked *