Description
സാഹിത്യത്തെയും സംസ്‌കാരത്തെയും വളരെ ഗൗരവത്തോടെ സമീപിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന കൃതിയാണിത്. നോവൽ, ചെറുകഥ, കവിത, ഫോക്ലോർ, സംസ്‌കാരം തുടങ്ങിയ സാഹിത്യ- വൈജ്ഞാ നിക മേഖലകളെ ഈ കൃതി സമന്വയിക്കുന്നുണ്ട്. സൂക്ഷ്‌മതയാണ് ഈ ഗ്രന്ഥത്തിന്റെ മുഖമുദ്ര. ക്ലാസ് മുറികളിലെ കുറിപ്പുകളായും ഉപരിപ്ലവമായ നിരീക്ഷണങ്ങളായും ഉത്തരമെഴുത്തുരീതിയായും ദൗർഭാഗ്യവശാൽ നമ്മുടെ സാഹിത്യവിമർശനം ചുരുങ്ങുമ്പോൾ നസീറയുടെ നിരീക്ഷണ ങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. തന്റെ പ്രത്യയശാസ്ത്രബോധവും ചരിത്രകൗതുകവും പ്രാദേശിക ജീവിതത്തെക്കുറിച്ചും പൊതുജീവിതത്തെക്കുറിച്ചുമുളള വിവക്ഷകളും ഓരോ പഠനവും അടയാളപ്പെടുത്തുന്നുണ്ട്.
ഡോ. എ.എം. ശ്രീധരൻ
Reviews
There are no reviews yet.