Description
ഭൂമിയിലെ ദൈവത്തിൻ്റെ സാന്നിധ്യമാണ് കുഞ്ഞുങ്ങൾ എന്ന് തോന്നിയിട്ടുണ്ട്. അവരുടെ നിഷ്കളങ്കമായ സ്നേഹത്തിലേക്കും ചിരിയിലേക്കും നമുക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയില്ല. അതുപോലെ അവരുടെ ഇഷ്ടങ്ങളെ തിരിച്ചറിയാനും വലിയ കഴിവ് വേണം. മനു ജോസഫ് എന്ന എഴുത്തുകാരന് കുട്ടികളുടെ ഹൃദയത്തെ തൊടാനറിയാം. ‘കുട്ടിശങ്കരൻ്റെ യാത്രകൾ’ എന്ന പുസ്തകത്തിലൂടെ നാം അത് തിരിച്ചറിഞ്ഞതാണ്. കുട്ടികളായ വായനക്കാർ ഏറെ ഇഷ്ടത്തോടെയാണ് ആ പുസ്തകത്തെക്കുറിച്ചു ഇപ്പോഴും വാചാലമാകുന്നത്. അത് പോലെ കുട്ടികൾക്ക് രസിച്ചു വായിക്കാനുള്ള പുസ്തകമാണ് ‘പരലുകൾ പറഞ്ഞ കഥ’ എന്ന ഈ കഥാസമാഹാരവും. മനുഷ്യരെയും പ്രകൃതിയെയും ജീവികളെയും മനോഹരമായി കോർത്തിണക്കി ലളിതമായ ഭാഷയിലൂടെ കുട്ടികളിൽ ഭാവന ഉണർത്തുന്നവിധം ഭാഷയിൽ എഴുതപ്പെട്ട ഈ കഥകൾ കുട്ടികൾക്ക് പുതിയൊരു ലോകം സമ്മാനിക്കും. കളിയും ചിരിയും ചെറിയ സങ്കടങ്ങളും യാത്രയും അറിവിൻ്റെ വിത്തുകളും ഈ ചെറിയ കഥാസമാഹാരത്തെ വേറിട്ടതാക്കുന്നു. വായനയുടെ പുതിയ വെളിച്ചം പകരുന്നു.
-അർഷാദ് ബത്തേരി
Reviews
There are no reviews yet.