Description
ബാലചന്ദ്രൻ വടക്കേടത്തിൻ്റെ ‘വാക്കിൻ്റെ സൗന്ദര്യശാസ്ത്രം എന്ന കൃതി അദ്ദേഹത്തിൻറെ സൗന്ദര്യബോധത്തിന്റെ മാനിഫെസ്റ്റോ ആണ്. ആ മാനിഫെസ്റ്റോ, ഏതെങ്കിലും ഒരു സിദ്ധാന്തത്തിൻ്റെ പരിമിതിയിൽ, ഒരു പക്ഷപാതിത്വത്തിന്റെ പരിമിതിയിൽ ഒതുങ്ങിനിൽക്കുന്നില്ല. കടമ്മനിട്ട രാമകൃഷ്ണൻ്റെ കവിതയെയും (നെഞ്ചത്തൊരു ചന്തം) ഒ.എൻ.വി കവിതയെയും (സമയതീരങ്ങളിൽ) വൈലോപ്പിള്ളിയുടെ കവിതയെയും (കുടിയൊഴിക്കൽ) ഒരേപോലെ ആസ്വദിക്കുവാനും ആത്മാവിൻ്റെ ഏറ്റവും ഉന്നതമായ സങ്കല്പത്തിൻ്റെ ഘടനയാക്കി മാറ്റുവാനും ഹൃദയം തുറന്ന് സാഹിത്യ സംസ്കാരത്തെ സ്വാശീകരിക്കാനും ശ്രമിക്കുന്ന ഏറ്റവും ദീപ്തിമത്തായ ആത്മസത്ത, ‘വാക്കിൻ്റെ സൗന്ദര്യശാസ്ത്രം’ എന്ന കൃതിയിൽ കാണുവാൻ സാധിക്കുന്നുണ്ട്.
-സി.പി ശ്രീധരൻ





Reviews
There are no reviews yet.